കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും ഭാര്യക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം. പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിദാസിനും അദ്ദേഹത്തിന്റെ ഭാര്യയും ഏഷ്യാനെറ്റ് കോഴിക്കോട് റിപ്പോര്‍ട്ടറുമായ സാനിയോ മനോമിക്കുമാണ് മര്‍ദ്ദനമേറ്റത്.
കുറ്റ്യാടി അമ്പലക്കുളങ്ങരയില്‍ വെച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ സഞ്ചരിച്ച കാര്‍ ഒരു സംഘം തടയുകയും കാറില്‍ നിന്നിറക്കി മര്‍ദ്ദിക്കുകയുമായിരുന്നു.
മൂക്കിനടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. അക്രമത്തിന് പിന്നില്‍ സംഘപരിവാര്‍ ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു.
Content Highlights:BJP Harthal, Assult p.mohanan's son and his wife,Kozhikode
Share this Article
Related Topics