നാളെ സംസ്ഥാന ഹര്‍ത്താല്‍; മലപ്പുറത്തെ ഒഴിവാക്കി


രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും ബിജെപിയും നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷകള്‍, പത്രം, ആശുപത്രി, വിവാഹം, മരണം, ശബരിമല - ഉംറ തീര്‍ത്ഥാടകര്‍, ഉല്‍സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, മറ്റ് അവശ്യസര്‍വ്വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നൊഴുവാക്കിയിട്ടുണ്ട്.

ഹര്‍ത്താലില്‍ അയ്യപ്പന്‍മാരുടെ വാഹനങ്ങളെ ഒഴിവാക്കും

ശബരിമല: വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ നിന്ന് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളെ ഒഴിവാക്കിയതായി അറിയിപ്പ് ലഭിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. അയ്യപ്പന്‍മാരുടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. കെ. എസ്. ആര്‍. ടി. സി.യും ആവശ്യമായ സര്‍വ്വീസ് നടത്തും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
PMA Salam

ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും, തടയുമെന്ന്‌  ലീഗ്

Aug 19, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022