കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച. തമിഴ്‌നാട്ടുകാരടങ്ങുന്ന 10 അംഗ സംഘമാണ് വാതില്‍ കുത്തിപ്പൊളിച്ച് വീടിനുള്ളില്‍ കടന്ന് കവര്‍ച്ച നടത്തിയത്. പുലർച്ചെ രണ്ടരമണിയോടെയായിരുന്നു സംഭവം.
ഹില്‍പാലസിനടുത്ത് അനന്തകുമാര്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടത്തിയത്. 50 പവനിലധികം കവര്‍ന്നതായാണ് വിവരം. ക്രെഡിറ്റ് കാര്‍ഡുകളും പണവും മോഷ്ടിച്ചിട്ടുണ്ട്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്.
വീട്ടുകാരെ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച. അനന്തകുമാറും ഭാര്യയും രണ്ട് കുട്ടികളുമാണ് വീട്ടില്‍ താമസം. മോഷണത്തിനിടയില്‍ അനന്തകുമാറിന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് നേരം പുലര്‍ന്ന ശേഷമാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പരിക്കേറ്റ വീട്ടുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ കൊച്ചി നഗരമധ്യത്തിലും ഒരു വീട്ടില്‍ സമാന രീതിയിൽ കവര്‍ച്ച നടത്തിയിരുന്നു. അഞ്ച് പവനാണ് ഇവിടെനിന്ന് കവര്‍ന്നത്.
Share this Article
Related Topics