പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സഹായ വാഗ്ദാനവുമായി ജര്‍മനി


1 min read
Read later
Print
Share

കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് രാജ്യാന്തര വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ ടെക്‌നിക്കല്‍ ഗ്രാന്റായി മുപ്പതുലക്ഷം യൂറോ(ഏകദേശം 24 കോടി രൂപ)നല്‍കാന്‍ തയ്യാറാണെന്നും ജര്‍മനി അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ധനസഹായ പാക്കേജുമായി ജര്‍മനി. പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനര്‍നിര്‍മാണത്തിന് വളരെ കുറഞ്ഞ പലിശനിരക്കില്‍ 90 ദശലക്ഷം യൂറോ(ഏകദേശം 720കോടി രൂപ)യാണ് ജര്‍മനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡര്‍ ഡോ. മാര്‍ട്ടിന്‍ നേയ് തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയില്‍ റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് രാജ്യാന്തര വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ ടെക്‌നിക്കല്‍ ഗ്രാന്റായി മുപ്പതുലക്ഷം യൂറോ (ഏകദേശം 24 കോടി രൂപ)നല്‍കാന്‍ തയ്യാറാണെന്നും ജര്‍മനി അറിയിച്ചിട്ടുണ്ട്.

കൂടാതെ ഇന്‍ഡോ ജര്‍മന്‍ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ വാട്ടര്‍ മെട്രോയുടെ നിര്‍മാണത്തിന് 117 മില്യണ്‍ ഡോളര്‍ (940കോടിരൂപ) നല്‍കാനും ജര്‍മനി തയ്യാറാണെന്ന് മാര്‍ട്ടിന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ കേരളാ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി മാര്‍ട്ടിന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാരിന്റെ നവകേരള നിര്‍മാണ പദ്ധതിയിലേക്ക് 90 ദശലക്ഷം യൂറോ (ഏകദേശം 729 കോടി രൂപ) സംഭാവന ചെയ്യാന്‍ ജര്‍മനി തയ്യാറാണെന്ന് കൂടിക്കാഴ്ചയില്‍ അദ്ദേഹം ഗവര്‍ണറെ അറിയിക്കുകയും ചെയ്തിരുന്നു.

content highlights: Germany offers massive aid package to help flood hit Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കടകംപള്ളി ഭൂമി തട്ടിപ്പ് കേസ്: വിവാദ തണ്ടപ്പേര് റദ്ദാക്കി

Apr 21, 2017


mathrubhumi

1 min

ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ഭരണം ആര്‍.എം.പി.ക്ക്

Nov 19, 2015


mathrubhumi

2 min

ഹിന്ദുജനസംഖ്യയില്‍ തിരുവനന്തപുരം, ക്രൈസ്തവര്‍ എറണാകുളത്ത്‌

Aug 27, 2015