കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിക്കെതിരായ സമരത്തെ തള്ളി സിപിഎം. സമരം ന്യായത്തിന് വേണ്ടിയുള്ളതല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു.
സമരത്തിന്റെ മറവില്‍ ചിലര്‍ അക്രമം നടത്തുകയാണ്. അരാജകത്വം വളര്‍ത്തുന്ന സമരമാണ് എസ്ഡിപിഐയും സോളിഡാരിറ്റിയും നടത്തുന്നത്. ഇത്തരക്കാരുടെ അര്‍ധസഹോദരനാണ് മുസ് ലിം ലീഗ്.
ഭൂമി പോകുന്നവരുടെ വേവലാതി മനസ്സിലാക്കുന്നു. ഭൂമി നഷ്ടമാകുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാണ് പാര്‍ട്ടിയുടെ നയം.
ജനങ്ങളുടെ ആശങ്ക അകറ്റാന്‍ വിശദീകരണ യോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Gail, pipeline, cpm, p mohanan
Share this Article
Related Topics