ആലപ്പുഴ: ചെങ്ങന്നൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും മിനി ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ നാലുപേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടം. ആലപ്പുഴ വൈദ്യര്‍മുക്ക് സ്വദേശികളായ സജീവ് ഇബ്രാഹീം, ബാബു ഇബ്രാഹീം, ആസാദ്, കെ.ബാബു എന്നിവരാണ് മരിച്ചത്. ഇതില്‍ സജീവും ബാബുവും സഹോദരങ്ങളാണ്.
അപകടത്തെ തുടര്‍ന്ന് ബസിലെ യാത്രക്കാരായ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗീത ജോസഫ്, ജോസഫ്, ആസാദ്, ഏലിയാമ്മ, കോയ, ജാഫര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനങ്ങള്‍ നേര്‍ക്കുനേര്‍ കൂടിയിടിക്കുകയായിരുന്നു.
രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. മിനി ലോറിയില്‍ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്. മരിച്ച നാലുപേരും ഖലാസി തൊഴില്‍ ചെയ്യുന്നവരാണ്. മൂന്നുപേര്‍ സംഭവ സ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. മരിച്ച മൂന്നുപേരുടെ മൃതദേഹം ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രിയിലും ഒരാളുടെ മൃതദേഹം താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
Share this Article
Related Topics