കൊച്ചി: രണ്ടാഴ്ച്ചക്കകം പ്രളയ ദുരിതാശ്വാസം കൊടുത്ത് തീര്‍ക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കി. നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ച്ചക്കകം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പ്രളയ ദുരിതാശ്വാസം ഇതുവരെ ലഭിച്ചില്ലെന്നാരോപിച്ച് ലഭിച്ച ഹര്‍ജികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. ഹൈക്കോടതിയുടെ ലീഗല്‍ അതോറിട്ടിക്കാണ് ഇതിന്റെ മേല്‍നോട്ട ചുമതല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിയമസഹായങ്ങള്‍ നല്‍കാനുമാണ് ലീഗല്‍ അതോറിട്ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.
പഞ്ചായത്ത്-റവന്യൂ വകുപ്പുകള്‍ സഹായം കൈമാറുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ സ്ഥിരം ലോക് അദാലത്തുകള്‍ വഴി തീര്‍പ്പാക്കണമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞ പ്രളയത്തിലകപ്പെട്ടവര്‍ക്കും ഇതുവരെ പൂര്‍ണ്ണമായി സഹായം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല അപ്പീലുകളും കളക്ട്രേറ്റുകളിലും മറ്റും കെട്ടികിടക്കുകയാണെന്നും ഹര്‍ജികളില്‍ പറയുന്നു.
Content Highlights: Flood relief must be settled within two weeks-Highcourt
Share this Article
Related Topics