തിരുവനന്തപുരം: പഞ്ചവത്സര പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നെയുടനെ എടുത്ത പ്രധാന തീരുമാനങ്ങളിലൊന്ന് ആസൂത്രണത്തിന്റെ വഴി കേരളം ഉപേക്ഷിക്കില്ല എന്നതുള്ളതായിരുന്നു. പതിമൂന്നാം പദ്ധതിയുടെ രൂപീകരണവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ആസൂത്രണ ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ അക്കാര്യം സൂചിപ്പിച്ചെന്നും പിണറായി ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛയ്ക്കു വിരുദ്ധമായി ഇത്തരമൊരു നിലപാട് സ്വീകരിക്കുതിന്റെ കാരണം എന്തെന്ന ചോദ്യത്തിനുള്ള ലളിതമായ ഉത്തരം കേരളത്തിലെ ജനങ്ങള്‍ അവരുടെ ഭാവിയെ വിധിക്കും കമ്പോളത്തിനും കണ്ണുകളടച്ചു വിട്ടു കൊടുക്കാന്‍ തയ്യാറാവുന്നവരല്ല എന്നതാണ്. മനുഷ്യന്റെ ഇച്ഛാശക്തിയിലൂടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും വിധിഎന്ന് പറയപ്പെടുന്നതിനെ മാറ്റിത്തീര്‍ക്കാനും കമ്പോളശക്തികളെ നിയന്ത്രിക്കാനും കഴിയും എന്നു തെളിയിച്ചവരാണ് കേരളത്തിലെ ജനങ്ങള്‍. ആസൂത്രണം മനുഷ്യന്റെ ഇച്ഛാശക്തിയുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും പിണറായി പറയുന്നു.
Share this Article
Related Topics