കൊല്ലം: ട്രോളിങ് നിരോധനത്തിന് ശേഷമുള്ള ആദ്യ ദിവസം മത്സ്യതൊഴിലാളികള്‍ക്ക് കടല്‍ സമ്മാനിച്ചത് കടുത്ത നിരാശ. പ്രതീക്ഷിച്ചത്ര മത്സ്യം ലഭിക്കാതെയാണ് ബോട്ടുകള്‍ തീരത്തടുത്തത്. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മത്സ്യം കുറയാന്‍ കാരണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ട്രോളിങ് നിരോധനത്തിന്റെ 52 ദിവസങ്ങള്‍ക്ക് ശേഷമാണ് ഏറെ പ്രതീക്ഷയോടെ മത്സ്യ തൊഴിലാളികള്‍ ഇന്ന് കടലിലെത്തിയത്. രാത്രി തന്നെ മത്സ്യ ബന്ധന യാനങ്ങള്‍ കടലിലേക്ക് പോയി. മണിക്കൂറുകള്‍ വലയെറിഞ്ഞിട്ടും കാര്യമുണ്ടായില്ല. ട്രോളിങ് നിരോധനത്തിന് ശേഷം ആദ്യ ദിനം ലഭിക്കാറുള്ള മത്സ്യം ഇക്കുറി ലഭിച്ചില്ല.
കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബറിലെ തൊഴിലാളികള്‍ക്ക് ലഭിച്ചത് ചെമ്മീന്‍ ഇനത്തില്‍ പെടുന്ന കരിക്കാടി മത്സ്യം. കിളിമീനും കണവയുമൊക്കെ ആദ്യ ദിനം ലഭിക്കാറണ്ടെങ്കിലും അവയൊന്നും ഇത്തവണ വല നിറച്ചില്ല.
കാലാവസ്ഥയിലുണ്ടായ മാറ്റമാണ് മത്സ്യങ്ങള്‍ കുറയാന്‍ കാരണമായതെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. വരും ദിവസങ്ങളില്‍ കടല്‍ കനിയുമെന്നും ആഴക്കടലില്‍ നിന്ന് ബോട്ട് നിറച്ച് മടങ്ങാമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ.
content highlights: Fish Trolling, Kerala, Kollam,
Share this Article
Related Topics