കോഴിക്കോട്: റെയില്‍വേ സ്റ്റേഷനിലെ ക്യാന്റീനില്‍ തീപിടത്തമുണ്ടായി. വെള്ളിയാഴ്ച രാവിലെ 6.20 ന് ആണ് സംഭവം. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ്ങ് ആന്റ് ടൂറിസം കോര്‍പ്പറേഷന്റെ ഉടമസ്തതയിലുള്ള ഓറിയന്റല്‍ വെജിറ്റേറിയന്‍ റെസ്റ്റോറന്റിലാണ് തീ പിടിച്ചത്. അടുക്കളയില്‍ പാചകത്തിനിടെ വലിയ ചട്ടിയിലെ എണ്ണക്ക് തീപിടിച്ച് മുറിയിലും സീലിങ്ങിലേക്കും വ്യാപിക്കുകയായിരുന്നു.
സീലിങ്ങ് വയറിങ്ങ് എക്‌സ്‌ഹോസ്റ്റ് ഫാന്‍. കുക്കിങ് റേഞ്ച്, ഉണ്ടാക്കി വെച്ച ഭക്ഷണങ്ങള്‍ എന്നിവ കത്തിനശിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ പനോത്ത് അജിത് കുമാര്‍ ലീഡിങ്ങ് ഫയര്‍മാന്‍ സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ എത്തി തീയണച്ചു.
Content Highlights:Fire in the canteen at the railway station; The loss of Rs.2 lakhs
Share this Article
Related Topics