തീപ്പിടിത്തങ്ങളില്‍ അട്ടിമറി സാധ്യത പരിശോധിക്കണമെന്ന് അഗ്നിശമന സേനാ മേധാവി


പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണെന്നും ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എ. ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടത്തങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് അഗ്നിശമന സേനാ മേധാവി ഡി.ജി.പി. എ. ഹേമചന്ദ്രന്‍. തീപ്പിടത്തത്തില്‍ അട്ടിമറി സാധ്യതകള്‍ പരിശോധിക്കണമെന്നും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പല കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് അഗ്നിശമന സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണെന്നും ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും എ. ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അഗ്നിശമന സേന പരിഷ്‌കരിക്കേണ്ടതുണ്ടെന്നും സംസ്ഥാനം ഇത്രയേറെ പുരോഗതി കൈവരിച്ചിട്ടും അഗ്നിശമന സേനയിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും തീപ്പിടിത്തമുണ്ടായ സാഹചര്യത്തിലായിരുന്നു അഗ്നിശമന സേനാ മേധാവിയുടെ പ്രതികരണം.കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലും മലപ്പുറം എടവണ്ണയിലുമാണ് കഴിഞ്ഞദിവസങ്ങളില്‍ വന്‍ തീപ്പിടിത്തമുണ്ടായത്. എടവണ്ണയില്‍ പെയിന്റും ടിന്നറുകളും സൂക്ഷിച്ചിരുന്ന ഗോഡൗണിന് തീപ്പിടിച്ചത് മണിക്കൂറുകള്‍ക്കുശേഷമാണ് അണയ്ക്കാനായത്. ഇതിനുപുറമേ കൊച്ചി മംഗളവനത്തിലും വയനാട് വന്യജീവി സങ്കേതത്തിലും കഴിഞ്ഞദിവസം തീപ്പിടിത്തമുണ്ടായി. വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ബന്ദിപ്പുര്‍ കടുവ സംരക്ഷണകേന്ദ്രത്തില്‍ ഏക്കറുകണക്കിന് വനമാണ് തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നത്.

Content Highlights: fire force general dgp hemachandran seeks detailed investigation on fire accidents

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022