തൃശ്ശൂർ: തൃശ്ശൂരിൽ ജപ്തി ഭീഷണിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മാരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് ആണ് മരിച്ചത്. ലോണെടുത്ത് ബാങ്കില്‍ നിന്ന് തിരിച്ചടവിന് സമയം ചോദിച്ചുവെങ്കിലും നല്‍കിയില്ല. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കരുതുന്നു. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു.
വീട്ടിൽ നിന്ന് വിഷം ചെന്ന നിലയിൽ വീട്ടുകാരാണ് ഔസേപ്പിനെ കണ്ടെത്തുന്നത്. ഒന്നര ലക്ഷം രൂപ വിവിധ ബാങ്കുകളില്‍ നിന്നായി കാര്‍ഷിക കടമെടുത്തിരുന്നു. വാഴ കൃഷി നടത്താനാണ് ബാങ്കില്‍ നിന്ന് വായ്പയെടുത്തത്. ബാങ്കുകാര്‍ വിളിച്ചു വരുത്തി പണം എത്രയും വേഗം തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രണ്ട് പ്രളയ കാലത്ത് കൃഷി മുഴുവന്‍ നശിച്ചുവെന്നും തിരിച്ചടയ്ക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്നും അറിയിച്ചു. എന്നാല്‍ ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു. ജപ്തി ഭയന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
content highlights: farmer commit suicide
Share this Article
Related Topics