ഫോനി അതിതീവ്രതയാര്‍ജിക്കുന്നു; 200 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശും


1 min read
Read later
Print
Share

ഫോനി ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ ശക്തിയാര്‍ജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. വരും മണിക്കൂറുകളില്‍ ഫോനി ചുഴലിക്കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റ് തീവ്രത കൈവരിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളില്‍ സുരക്ഷാ മുന്നറിയിപ്പുണ്ട്.

ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഉച്ചയോടെ ഒഡീഷ തീരത്തെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. അതിതീവ്രത കൈവരിക്കുന്നതോടെ 170-200 വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഒഡീഷ തീരത്ത് യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഒഡീഷ തീരം സ്പര്‍ശിച്ച് പശ്ചിമബംഗാള്‍ ഭാഗത്തേയ്ക്കായിരിക്കും കാറ്റ് നീങ്ങുക.

കാറ്റുവീശാന്‍ സാധ്യതയുള്ള മേഖലയില്‍ തീവണ്ടി ഗതാഗതം വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യാന്‍ മുന്നറിയിപ്പുണ്ട്. ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാനും നിര്‍ദേശമുണ്ട്. വെള്ളിയാഴ്ചവരെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കന്‍ തീരത്തും തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാള്‍ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നാവികസേനയും കോസ്റ്റ് ഗാര്‍ഡും തയ്യാറെടുത്തു കഴിഞ്ഞതായും കപ്പലുകളും ഹെലികോപ്റ്ററുകളും തയ്യാറാക്കിയതായും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമബംഗാള്‍ എന്നിവടങ്ങളില്‍ വ്യോമസേനയും തയ്യാറെടുത്തിട്ടുണ്ട്. കേന്ദ്ര ദുരന്ത നിവാരണ സേന ഈ സംസ്ഥാനങ്ങളില്‍ തങ്ങളുടെ 41 വിഭാഗങ്ങളെ വിന്യസിക്കും.

കാറ്റ് അകന്നുപോകുന്നതിനാല്‍ കേരളത്തില്‍ ഇതിന്റെ പ്രഭാവം കുറയുമെന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Content Highlights: Fani Cyclone, high alert, Odisha, Tamil Nadu, Andhra Pradesh, Cyclonic Storm, kerala weather

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

പുതിയ ട്രെയിന്‍ സമയം: ഏറനാട്, ശതാബ്ദി, വേണാട്, ഇന്റര്‍സിറ്റി സമയങ്ങളില്‍ മാറ്റം

Sep 29, 2016


mathrubhumi

1 min

കനത്ത മഴ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം, പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Jul 16, 2018


mathrubhumi

1 min

പ്രമുഖ സൂഫിവര്യന്‍ സയ്യിദ് പി.എസ്.കെ തങ്ങള്‍ അന്തരിച്ചു

Dec 8, 2017