വന്ദനാ ശിവ ചക്കുളത്തുകാവിലെ നാരീപൂജയില്‍ പങ്കെടുത്തു


ഇതാദ്യമായാണ് ഒരു പരിസ്ഥിതി പ്രവര്‍ത്തക നാരീപൂജയില്‍ ആദരിക്കുന്നത്.

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന നാരീപൂജയില്‍ പരിസ്ഥിതി പ്രവര്‍ത്തക വന്ദനാ ശിവ പങ്കെടുത്തു. എല്ലാവര്‍ഷവും ധനുമാസത്തിലെ ആദ്യവെള്ളിയാഴ്ചയാണ് ചക്കുളത്തുകാവില്‍ നാരീപൂജ നടക്കുന്നത്.

ഇത്തവണത്തെ പൂജയുടെ മുഖ്യാതിഥി ആയാണ് വന്ദന പങ്കെടുത്തത്. മറ്റൊരു ക്ഷേത്രത്തിലും ഇത്ര വിശിഷ്ടമായ ചടങ്ങ് കണ്ടിട്ടില്ലെന്നും ഇത് ഹൃദയത്തെ വളരെ അധികം സ്പര്‍ശിച്ചുവെന്ന് വന്ദന പ്രതികരിച്ചു.

സ്ത്രീയെ ദേവിയായി സങ്കല്‍പിച്ചാണ് നാരീപുജ നടത്തുന്നത്. പ്രത്യേക പീഠത്തിലിരുത്തിയ വന്ദനയെ മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പാദം കഴുകി, പുഷ്പാര്‍ച്ചന നടത്തി ആരതിയുഴിഞ്ഞു. ശേഷം മാലയും ചാര്‍ത്തി.

ഓരോ വര്‍ഷവും നാരീ പൂജയിലേക്കുള്ള വിശിഷ്ടാതിഥികളെ ക്ഷേത്ര ട്രസ്റ്റാണ് തീരുമാനിക്കുന്നതും ക്ഷണിക്കുന്നതും. ഇതാദ്യമായാണ് ഒരു പരിസ്ഥിതി പ്രവര്‍ത്തകയെ നാരീപൂജയില്‍ ആദരിക്കുന്നത്.

മുമ്പ് ഗായിക ചിത്ര, മഞ്ജു വാര്യര്‍, രജനികാന്തിന്റെ ഭാര്യ ലത, ജയറാമിന്റെ ഭാര്യ പാര്‍വതി എന്നിവര്‍ നാരീപൂജയില്‍ പങ്കെടുത്തിട്ടുണ്ട്.

ചക്കുളത്ത് കാവില്‍ നടന്ന നാരീപൂജയില്‍
വന്ദനാ ശിവ പങ്കെടുക്കുന്നു. ഫോട്ടോ: സി ബിജു
ചക്കുളത്ത് കാവില്‍ നടന്ന നാരീപൂജയില്‍
വന്ദനാ ശിവ പങ്കെടുക്കുന്നു. ഫോട്ടോ: സി ബിജു
ചക്കുളത്ത് കാവില്‍ നടന്ന നാരീപൂജയില്‍
വന്ദനാ ശിവ പങ്കെടുക്കുന്നു. ഫോട്ടോ: സി ബിജു
ചക്കുളത്ത് കാവില്‍ നടന്ന നാരീപൂജയില്‍
വന്ദനാ ശിവ പങ്കെടുക്കുന്നു. ഫോട്ടോ: സി ബിജു
ചക്കുളത്ത് കാവില്‍ നടന്ന നാരീപൂജയില്‍
വന്ദനാ ശിവ പങ്കെടുക്കുന്നു. ഫോട്ടോ: സി ബിജു

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram