തിരുവനന്തപുരം: കാസര്‍കോടുനിന്നുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ തിരുവനന്തപുരത്ത് നടത്തിവന്ന സമരം അവസാനിപ്പിക്കാന്‍ ധാരണയിലെത്തിയതായി സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്.
സമരം അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചതായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സമര സമിതിയുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കളക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്നത്. സമര സമിതി നേതാക്കള്‍ ഉടന്‍ തീരുമാനം മാധ്യമങ്ങളെ അറിയിക്കും. സമരപ്പന്തലില്‍വച്ചാവും ഇതുസംബന്ധിച്ച പ്രഖ്യാപനം.
Content Highlights: Endosulfan, Strike, CM Pinarayi Vijayan
Share this Article
Related Topics