കാസര്‍ഗോഡ്: മരിച്ച എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബങ്ങളിലേക്ക് ജപ്തി നോട്ടീസുമായി ധനകാര്യ സ്ഥാപനങ്ങളെത്തുന്നു. ചികിത്സയ്ക്കായി എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാതിരുന്ന വീടുകള്‍ ലക്ഷ്യമാക്കിയാണ് ഇവരുടെ പുതിയ നീക്കം.
ദുരിതബാധിതന്റെ മരണശേഷം ജപ്തിനോട്ടീസ് നല്‍കുകയാണ് ധനകാര്യ സ്ഥാപനങ്ങള്‍.
ബെള്ളൂര്‍ പഞ്ചായത്തിലെ കല്‍ക്ക വീട്ടില്‍ എല്യണ്ണ ഗൗഡ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായിരുന്നു. ചികിത്സയ്ക്കായി പണം കുറെ ചെലവിട്ടുവെങ്കിലും നാലുവര്‍ഷം മുന്‍പ് എല്യണ്ണ മരിച്ചു. വീടും സ്ഥലവും പണയപ്പെടുത്തി ഒരു ലക്ഷം രൂപ വായ്പയെടുത്തതും ചികിത്സയ്ക്ക് വേണ്ടിയായിരുന്നു. അത് ഇപ്പോള്‍ ഒരു ലക്ഷത്തി മുപ്പത്തിയ്യായിരമായി. ഇതിനെ തുടര്‍ന്നാണ് എല്യണ്ണയുടെ കുടുംബത്തിന് ജപ്തി നോട്ടീസ് അയച്ചത്.
പിന്നാക്ക ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നാണ് എല്യണ്ണയുടെ കുടുംബം വായ്പയെടുത്തത്. ജപ്തി നോട്ടീസ് കൈപ്പറ്റി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് അവര്‍. കൃഷി നശിക്കുക കൂടി ചെയ്തതോടെയാണ് ഇവരുടെ സാഹചര്യം തീര്‍ത്തും മോശമായതെന്ന് എല്യണ്ണയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.
Share this Article
Related Topics