തിരുനെല്ലി: വയനാട്ടില്‍ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. നോര്‍ത്ത് വയനാട് ഡിവിഷന്‍ അപ്പപ്പാറവനത്തിലാണ് പത്തു വയസ്സ് പ്രായം വരുന്ന കൊമ്പനെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഒമ്പതരയോടെ തേക്കുമരത്തില്‍ ചാരിയ നിലയിലാണ് കൊമ്പന്റെ ജഡം കണ്ടത്. മരത്തിനടുത്തുകൂടെ വൈദ്യുത ലൈന്‍ കടന്നുപോകുന്നുണ്ട്.
രാത്രി എട്ടരയോടെ പ്രദേശത്ത് പവര്‍ കട്ട് ഉണ്ടായിരുന്നു. ആനയ്ക്ക് ഷോക്കേറ്റ സമയത്താകാം വൈദ്യുതി നിലച്ചതെന്നാണ് കരുതപ്പെടുന്നത്.
Share this Article
Related Topics