പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന കിണറ്റില്‍ വീണ് ചെരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ശേഷാദ്രി എന്ന ആനയാണ് ചെരിഞ്ഞത്.
തിരുവഴിയോട് തിരുനാരായണപുരം ഉത്രത്തില്‍ കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് എഴുന്നളിപ്പിനായി കൊണ്ടുവന്നതായിരുന്നു ആനയെ.
എഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി തിരിച്ചു കൊണ്ടുപോകുന്നതിനിടെ ക്ഷേത്രത്തിന് സമീപത്തെ കിണറില്‍ വീഴുകയായിരുന്നു. ആനയുടെ ജഡം കിണറ്റില്‍ നിന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.
Share this Article
Related Topics