കൊച്ചി; മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സഞ്ചരിച്ച കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പട്ടണക്കാട് സ്വദേശി ഉണ്ണിക്കണ്ടത്തില്‍ ശശി(68 ) ആണ് മരിച്ചത്.
ആലപ്പുഴ ദേശീയ പാതയില്‍ പട്ടണക്കാട് വച്ച് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. ആലപ്പുഴയില്‍ നടക്കുന്ന ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയ ജ്യോതിരാദിത്യയുടെ കാര്‍ കൊച്ചിയില്‍ നിന്ന് ആലപ്പുഴയിലേക്കുളള യാത്രാമധ്യേ അപകടത്തില്‍ പെടുകയായിരുന്നു.
അപകടം സംഭവിച്ചതില്‍ ദു:ഖമുണ്ടെന്നും മരിച്ചയാളുടെ ബന്ധുക്കളെ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്നും ജ്യോതിരാദിത്യ ട്വിറ്ററിലൂടെ അറിയിച്ചു
Share this Article
Related Topics