തിരുവനന്തപുരം: പനി ബാധിച്ച് കേരളത്തില്‍ ഇന്ന് മരിച്ചത് എട്ടുപേര്‍. രണ്ട് കുട്ടികളും സൈനികനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പകര്‍ച്ചപ്പനിക്ക് ഇതുവരെ സംസ്ഥാനത്ത് ചികിത്സതേടിയത് 12 ലക്ഷം പേരാണ്.
തിരുവനന്തപുരം വെള്ളായണി സ്വദേശി അമല്‍ കൃഷ്ണ (11) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. പനിമൂലം തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന യുപി സ്വദേശിയായ ഗൗരിശങ്കര്‍ കന്‍പാലാണ് മരിച്ച സൈനികന്‍.
എച്ച് 1 എന്‍ 1 ബാധിച്ച് വടകര പൂതംകുനിയില്‍ നിഷ (34) മരിച്ചു. ഗര്‍ഭിണിയായ നിഷ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പാലക്കാട് ജില്ലയില്‍ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷ സനയാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ആയിഷ സന.
ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 115 ആയി. ആരോഗ്യവകുപ്പിന്റെ കണക്കു പ്രകാരം ഈ വര്‍ഷം ഇതുവരെ ചികിത്സ തേടിയ 12 ലക്ഷം പേരില്‍ 6808 പേര്‍ക്ക് ഡെങ്കിപ്പനിയായിരുന്നു. പകര്‍ച്ചപ്പനിയില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ മുഖ്യമന്ത്രിയെ കാണും.
Share this Article
Related Topics