തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് നിരാശയോടെയാണെന്ന് ഡി.എം.ആര്‍.സി.മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ സര്‍ക്കാരിന് കത്തയച്ചു. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്‍.സി പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നത്. പലതവണ കത്തയച്ചിട്ടും സര്‍ക്കാര്‍ ഒരു മറുപടിയും നല്‍കിയില്ലെന്നും ഇ.ശ്രീധരന്‍ ചൂണ്ടിക്കാട്ടി.
ലൈറ്റ് മോട്രോ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞദിവസമാണ് ഡി.എം.ആര്‍.സി ഔദ്യോഗികമായി അറിയിച്ചത്. ഇതിന്റെ ഭാഗമായി ഡി.എം.ആര്‍.സി ഓഫീസുകള്‍ മാര്‍ച്ച് ഒന്നുമുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ഇരു നഗരങ്ങളിലെയും പൊതുഗതാഗതം ശക്തമാക്കാന്‍ 7746 കോടിയുടെ പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്. തങ്ങള്‍ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 28 നും ഇ.ശ്രീധരന്‍ കത്തയച്ചിരുന്നു.
പദ്ധതിയില്‍ സര്‍ക്കാരിന്റെ താത്പര്യക്കുറവ് മൂലമാണ് പിന്‍മാറ്റമെന്നായിരുന്നു ഡി.എം.ആര്‍.സി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. ഡി.എം.ആര്‍.സിയുടെ പിന്‍മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഇ.ശ്രീധരന്‍ മാര്‍ച്ച് എട്ടിന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അറിയുന്നു
content highlights:E Sreeharan send letter to kerala government on light metro issue
Share this Article
Related Topics