തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇടമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടികയില്‍ ഇവര്‍ രണ്ട് പേരെയും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
ഇ.ശ്രീധരനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചതിന്റെ പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. ആദ്യ ലിസ്റ്റാണ് നേരത്തെ അയച്ചത്. ഇന്നാണ് അന്തിമപട്ടിക പൂര്‍ത്തിയാക്കി അയച്ചതെന്നും കുമ്മനം പറഞ്ഞിരുന്നു.
ശ്രീധരനും രമേശ് ചെന്നിത്തലയ്ക്കും വേദിയില്‍ ഉണ്ടാവുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
Share this Article
Related Topics