കോട്ടയം: കേരള കോണ്‍ഗ്രസില്‍ മാണി വിഭാഗം നേതാവിനെതിരേ ജോസഫ് വിഭാഗത്തിന്റെ അച്ചടക്കനടപടി. ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണന്‍ പുതിയേടത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കി.
പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ കോലം കത്തിക്കാന്‍ ആഹ്വാനം ചെയ്തതിനാണ് ജയകൃഷ്ണനെതിരെ ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് നടപടി സ്വീകരിച്ചത്. നേരത്തെ പി.ജെ. ജോസഫാണ് പാര്‍ട്ടി ചെയര്‍മാനാണെന്ന് കാണിച്ച് ജോയ് എബ്രഹാം തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ജോസഫ് വിഭാഗത്തിന്റെ ഈ നീക്കത്തിനെതിരെയാണ് ഇടുക്കിയില്‍ മാണിവിഭാഗം പി.ജെ. ജോസഫിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് മാണിവിഭാഗം നേതാവിനെതിരെ അച്ചടക്കനടപടിയും സ്വീകരിച്ചിരിക്കുന്നത്. അതേസമയം, ജോയ് എബ്രഹാമിന്റെ കത്തിനെ തിരുത്തി മാണിവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജോയ് എബ്രഹാമിന്റെ കത്ത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നായിരുന്നു റോഷി അഗസ്റ്റിന്‍ എം.എല്‍.എയുടെ പ്രതികരണം. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാനെ തിരഞ്ഞെടുത്തിട്ടില്ലെന്ന് കാണിച്ച് മാണിവിഭാഗം നേതാവ് ബി. മനോജ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കിയിരുന്നു.
Content Highlights: Disciplinary Action Against Kerala Congress Mani Leader from Idukki
Share this Article
Related Topics