ദിലീപ് നാളെ ജാമ്യാപേക്ഷ നല്‍കും; നാദിര്‍ഷയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും


2 min read
Read later
Print
Share

ഹൈക്കോടതിയിലെ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തുന്നത്. ഇന്ന് ഹര്‍ജി നല്‍കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നാളെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. അറുപത് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ദിലീപ് മൂന്നാമതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഇന്ന് ഹര്‍ജി സമര്‍പ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും നാളത്തേയ്ക്ക് മാറ്റുകയായിരുന്നു.

സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്കു ശേഷമാണ് ജാമ്യഹര്‍ജി കോടതി പരിഗണിക്കുക. നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റുചെയ്യുമെന്ന് ഭീഷണിയുള്ളതിനാലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. പോലീസ് നിര്‍ദേശിക്കുംവിധം മൊഴിനല്‍കാന്‍ സമ്മര്‍ദമുണ്ടെന്നും അതിനുവേണ്ടി അറസ്റ്റിനുവരെ സാധ്യതയുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

'കട്ടപ്പനയിലെ ഋത്വിക് റോഷന്‍' എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ സെറ്റില്‍വെച്ച് നാദിര്‍ഷ പണം നല്‍കിയെന്ന പള്‍സര്‍ സുനിയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സുനിയുമായി പണമിടപാട് നടത്തിയിരുന്നോ എന്നന്വേഷിക്കാനാണ് നാദിര്‍ഷയെ രണ്ടാമതും ചോദ്യംചെയ്യാന്‍ പോലീസ് ഒരുങ്ങിയിരുന്നെങ്കിലും നെഞ്ചുവേദനയത്തുടര്‍ന്ന് അദ്ദേഹം സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി. നാദിര്‍ഷ ആദ്യം നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറയുന്ന തീയതി സുനി തൊടുപുഴയില്‍ ചെന്നിരുന്നെന്ന് ടവര്‍ ലൊക്കേഷന്‍വഴി പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടും.

പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാണ് ദിലീപ് നാളെ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത്. ഹൈക്കോടതിയിലെ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാണ് പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരുന്നത്.

ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സര്‍പ്പിക്കുന്നതിനാല്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പിന്നെ വിചാരണ തടവുകാരനായി ജയിലില്‍ തുടരാന്‍ മാത്രമേ ദിലീപിന് സാധിക്കുകയുള്ളൂ.

ജാമ്യഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമ്പോള്‍ കേസില്‍ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരാവാത്തത് അടക്കമുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയേക്കും. നടന്‍ ഗണേഷ് കുമാര്‍ അടക്കം സിനിമാ മേഖലയില്‍നിന്നുള്ള പ്രമുഖര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്റെ വാദങ്ങളായി എത്തിയേക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

പന്തളം രാജപ്രതിനിധിയുടെ ജ്യേഷ്ഠന്‍ കെ.രാമവര്‍മരാജ അന്തരിച്ചു

Jan 8, 2016


mathrubhumi

1 min

പന്തളംകൊട്ടാരം കുടുംബാംഗം കെ.രാമവര്‍മരാജ അന്തരിച്ചു

Jan 8, 2016


mathrubhumi

1 min

മാത്യു ടി. തോമസിന് സ്ഥാനം പോകുമെന്ന പേടി, ലയനം വേണമെന്ന് എം.കെ പ്രേംനാഥ്

Nov 22, 2015