തിരുവനന്തപുരം: കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ചു. ഡിസലിന് ഇന്ന് 19 പൈസ കൂടി തിരുവനന്തപുരത്ത് 70.08-യാണ് വില. ദിവസവും ഇന്ധന വില പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് അനുവാദം നല്‍കിയിരുന്നു. അതേ തുടര്‍ന്ന് ഇന്ധന വിലയില്‍ ദിവസേന മാറ്റം വന്നിരുന്നു. 77.67 രൂപയാണ് പെട്രോളിന്റെ വില.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡീസല്‍ വിലയില്‍ നേരിയ മാറ്റങ്ങള്‍ വന്നിരുന്നു. എന്നാല്‍, ഇന്ന് 19 പൈസ ഉയര്‍ന്ന് 70.08 രൂപയില്‍ എത്തുകയായിരുന്നു. ഇതോടെ ഡീസലും പെട്രോളും തമ്മിലുള്ള അന്തരം ഏഴുരൂപയായി കുറഞ്ഞു. പത്ത് രൂപയിലധികം വില വ്യത്യാസമാണ് പെട്രോളും ഡീസലും തമ്മിലുണ്ടായിരുന്നത്. ദിവസേന ചെറിയ മാറ്റങ്ങളാണ് വിലയില്‍ വന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ ചില ദിവസങ്ങളായി 20 പൈസ വരെ വില കൂടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പെട്രോള്‍ വിലയിലും സമാന സ്ഥിതിയാണ്.
ഇന്ധന വില കുത്തനെ ഉയര്‍ത്തുന്നത് ഓട്ടോ ടാക്‌സിക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ഡീസല്‍ വില കൂടിയതിനെ തുടര്‍ന്ന് പലരും ഉയര്‍ന്ന ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെന്ന് പരാതിയുണ്ട്.
മറ്റ് ജില്ലകളെ അപേക്ഷിച്ച് തിരുവനന്തപുരം ജില്ലയില്‍ ഇന്ധന വില കൂടുതലാണ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചര്‍ജ് കൂടുതലായതാണ് ഇവിടെ ഇന്ധന വില ഉയരാന്‍ കാരണം. എന്നാല്‍.
Content Highlights: Diesel Price, Petrol Price, Price Hike, Kerala
Share this Article
Related Topics