തിരുവനന്തപുരം: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു.
അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഡി.ജി.പി അന്വേഷണ ഉദ്യോഗസ്ഥന്‍ ഐ.ജി ദിനേന്ദ്ര കശ്യപിന് പ്രത്യേക നിര്‍ദേശം നല്‍കിയത്.
അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണം. കഴിഞ്ഞ ഫെബ്രവരിയില്‍ നടന്ന സംഭവത്തിലെ അന്വേഷണം ഇനിയും വൈകിക്കൂടെന്നും യോഗത്തില്‍ ഡി.ജി.പി പറഞ്ഞു.
അന്വഷണ ചുമതല ഐ.ജി. ദിനേന്ദ്ര കശ്യപിനും മേല്‍നോട്ടം എ.ഡി.ജി.പി ബി. സന്ധ്യ എന്നിവര്‍ക്ക് തന്നെയായിരിക്കുമെന്ന് വ്യക്തമാക്കിയ ഡി.ജി.പി കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനും നിര്‍ദ്ദേശം നല്‍കി.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ചാല്‍ ആരായാലും അറസ്റ്റ് ചെയ്യാനാണ് ബെഹ്‌റ നിര്‍ദേശിച്ചിരിക്കുന്നത്.
Share this Article