തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. താനും ദേവസ്വം കമ്മീഷണറുമായി അഭിപ്രായഭിന്നതയില്ല. എന്നാല്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പൊളിറ്റിക്കല്‍ നോമിനിയാണ്. എന്നാല്‍ സ്ഥാനമേറ്റെടുത്താല്‍ പിന്നെ രാഷ്ട്രീയപ്രവര്‍ത്തനം പാടില്ലെന്നാണ് പതിവുരീതിയെന്നും പത്മകുമാര്‍ പറഞ്ഞു.
അതേസമയം യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.
content highlights: devaswom board president pathmakumar on sabarimala women entry plea
Share this Article
Related Topics