തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട അതിശക്തന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി രൂപപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി രൂപപ്പെടാനും അടുത്ത 72 മണിക്കൂറിനുള്ളില്‍ ഇത് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനും ഇടയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ചുഴലിക്കാറ്റ് മുന്നറിയിപ്പ്
ജൂണ്‍ പത്തിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വിഭാഗം പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ലക്ഷദ്വീപിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ പ്രദേശത്തും മധ്യ കിഴക്കന്‍ അറബിക്കടലിലും കേന്ദ്രീകരിച്ച് ഒരു അതിശക്ത ന്യൂനമര്‍ദ്ദം (depression) രൂപപ്പെട്ടിരിക്കുന്നു. (അക്ഷാംശം: 11.7 ഡിഗ്രി വടക്കും രേഖാംശം:71.0 ഡിഗ്രി കിഴക്ക്, അമിനി (ലക്ഷദ്വീപ്)ദ്വീപിന്റെ 200 കി. മീ. അകലെ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ഭാഗത്തും മുംബൈ (മഹാരാഷ്ട്ര) 840 കി. മീ. അകലെ തെക്കു പടിഞ്ഞാറായും 1020 കി. മീ. അകലെ മാറി വെരാവലിന്റെ (ഗുജറാത്ത്) തെക്ക് തെക്ക് കിഴക്ക് പ്രദേശത്തും).അടുത്ത 12 മണിക്കൂറിനുള്ളില്‍ ഇത് ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി രൂപപ്പെടുകയും തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അത് ചുഴലിക്കാറ്റായി രൂപപ്പെടുവാനും സാധ്യതയുണ്ട്. അടുത്ത 72 മണിക്കൂറില്‍ ഇത് വടക്ക് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുവാനും സാധ്യതയുണ്ട്.
content highlights: depression formed in arabian sea
Share this Article
Related Topics