തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധഭീഷണി. സംഭവത്തില്‍ തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍ അറസ്റ്റിലായി. തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഞായറാഴ്ചയാണ് കേരളത്തിലെത്തിയത്. ഇന്ന് പുലര്‍ച്ചയോടെയാണ് ജയരാമനെ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നംകുളം അസി.പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
പോലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച രണ്ടു പരിപാടികളില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി തൃശൂരിലെത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയില്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് ഇത്തരത്തില്‍ വധഭീഷണിമുഴക്കിയുള്ള സന്ദേശം പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. രാഷ്ടപതിയുടെ പരിപാടി നടക്കുന്ന തൃശൂര്‍ സെന്റ് തോമസ് കോളേജ് ബോംബിട്ട് തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ജയരാമനാണ് ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
Share this Article
Related Topics