പാലക്കാട്: ഷൊര്‍ണൂരില്‍ വൃദ്ധദമ്പതിമാരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീരാഗംവാര്യം വീട്ടില്‍ ഗോപാലകൃഷ്ണ വാര്യര്‍ (86), തങ്കമണി (84) എന്നിവരാണ് മരിച്ചത്. കാരക്കാട് റെയില്‍വേ സ്റ്റേഷനുസമീപമാണ് സംഭവം.
വൃദ്ധയുടെ കഴുത്ത് മുറിഞ്ഞ നിലയിലും വൃദ്ധന്‍ വിഷം കഴിച്ച നിലയിലുമാണ് കാണപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിച്ചേരുകയായിരുന്നു.
മക്കളില്ലാത്ത ദമ്പതിമാര്‍ക്കൊപ്പം മരുമകളും ഭര്‍ത്താവുമാണ് താമസിച്ചിരുന്നത്. സ്ഥലത്തില്ലായിരുന്ന ഇവര്‍ ഇന്ന് പുലര്‍ച്ചെ എത്തുമ്പോഴാണ് മൃതദേഹങ്ങള്‍ കാണുന്നത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. വിശദപരിശോധന നടന്നുവരുന്നു.
ദമ്പതിമാര്‍ തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
Share this Article