കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുള്ള ആളുടേ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഇല്ലെന്നിരിക്കെ പ്രതിഷേധ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രപസിഡന്റ് ഡീന്‍ കുര്യാക്കോസ്. വിവാദ പരാമര്‍ശം നടത്തിയ കൊല്ലം തുളസിക്കെതിരേ കേസ് എടുത്ത പോലീസ് കൊലപാതക ഭീഷണിമുഴക്കിയ വി.പി. മുസ്തഫയെ ചോദ്യം ചെയ്യാന്‍ പോലും തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളെ രക്ഷിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. പ്രതിഷേധിക്കുന്നവരെ രാഷ്ട്രീയമായി നേരിടുന്നു. പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെതിരേ 186 കേസുകള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. യൂത്ത്കോൺഗ്രസിനെ അമര്‍ച്ച ചെയ്യുന്നതിനായാണ് സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പെരിയയിൽ പിടികൂടിയ പീതാംബരൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സ്വയം വിളിച്ചുപറഞ്ഞു. പിന്നീട് സി.പി.എം. വരുതിയിൽ നിൽക്കുന്ന ഉദ്യോഗസ്ഥനെ കേസ് അന്വേഷണം ഏൽപ്പിച്ചും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സി പി എം നടത്തിയ ഹര്‍ത്താലുകളില്‍ എന്തുകൊണ്ടാണ് നിയമോപദേശം കൊടുക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്യാതിരുന്നതെന്നും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുന്നതിനായി നിയമവ്യവസ്ഥയെ ദുർവിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Content Highlights: Dean Kuriakose Against Government