തിരുവനന്തപുരം: കേന്ദ്ര ജല കമ്മീഷന്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികള്‍ കര കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ഈ ജില്ലകളില്‍ പ്രളയ സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര ജല കമ്മീഷന്‍ (CWC) മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അതി തീവ്ര മഴയുടെ സാഹചര്യത്തില്‍ പെരിയാര്‍, വളപട്ടണം, കുതിരപ്പുഴ, കുറുമന്‍പുഴ തുടങ്ങിയ പുഴകളില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പുയര്‍ന്നതായി കേന്ദ്ര ജല കമ്മീഷന്റെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തില്‍ അറിയിച്ചിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.. ഈ നദിക്കരകളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്.
വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ചവരെ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ചയോടെ ശക്തി കുറയാനാണ് സാധ്യത.
ഇടുക്കി, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെപലഭാഗങ്ങളും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുംകാരണം ഒറ്റപ്പെട്ടനിലയിലാണ്.
ഈ ജില്ലകളില്‍ ഇപ്പോഴും കനത്ത മഴതുടരുകയാണ്. ഇവിടെ തീവ്രമഴയ്ക്കുള്ള അതിജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് വെള്ളിയാഴ്ചത്തേക്ക് നീട്ടിയിട്ടുണ്ട്.
ഇതിനിടെ വെള്ളായാഴ്ച പുലര്‍ച്ചയോടെ വടകര വിലങ്ങാട് ഉരുള്‍പൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂന്നു വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. നാലുപേരെ കാണാതായി. ഫയര്‍ഫോഴ്‌സിനും തഹസീല്‍ദാര്‍ക്കും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം സ്ഥലത്തെത്താന്‍ കഴിഞ്ഞിട്ടില്ല.
വയനാട് മേപ്പാടി പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലിന്് പിന്നാലെയാണ് പുതിയ സംഭവം. പുത്തുമലയില്‍ നാല്പതിലധികം പേര്‍ മണ്ണിനടിയില്‍പ്പെട്ടതായാണ് സംശയം.
Content Highlights: CWC warned of floods in Kerala-Strong rain today and tomorrow