കോടിയേരി ബാലകൃഷ്ണന്‍ അവധിയിലേക്ക്, സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു


By ആര്‍.ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്

1 min read
Read later
Print
Share

ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുന്നത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘനാളത്തെ അവധിയില്‍ പോകുന്നു. ഇതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയായി മറ്റൊരാളെ നിയമിക്കും. ചികിത്സയുടെ ഭാഗമായാണ് കോടിയേരി ബാലകൃഷ്ണന്‍ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് അവധിയെടുക്കുന്നത്.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തില്‍ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. അടുത്തിടെ വിദഗ്ധ ചികിത്സക്കായി അദ്ദേഹം വിദേശത്തേക്കും പോയിരുന്നു. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി ഇപ്പോള്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കും.

കോടിയേരി അവധിയില്‍ പോകുന്നതോടെ മുതിര്‍ന്ന നേതാവായ എം.എ.ബേബിയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. എം.എ. ബേബിയെ പരിഗണിച്ചില്ലെങ്കില്‍ ഇ.പി.ജയരാജന്‍,എം.വി.ഗോവിന്ദന്‍,എ.വിജയരാഘവന്‍ തുടങ്ങിയവര്‍ക്കും സാധ്യതയുണ്ട്. സെക്രട്ടറിയെ മന്ത്രിസഭയില്‍നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നും സൂചനയുണ്ട്.

Content Highlights: cpm state secretary kodiyeri balakrishnan will take a long leave from party, cpm will be appoint new secretary soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

മഅദനിയുടെ യാത്ര: പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

Aug 2, 2017


mathrubhumi

1 min

മൊഴിമാറ്റാന്‍ ഫ്രാങ്കോ മുളക്കല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് സാക്ഷിയായ കന്യാസ്ത്രീ

Dec 2, 2019


mathrubhumi

1 min

പാപ്പിനിശേരി തുരുത്തിയിലെ കുടില്‍ കെട്ടി സമരം 500 ദിവസം പിന്നിട്ടു

Oct 9, 2019