തിരുവനന്തപുരം: വിവാദപ്രസ്താവനയില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ. പി മോഹനന്റെ പ്രസ്താവന മുസ്‌ലിം തീവ്രവാദത്തിനെതിരെയാണെന്നും മുസ്‌ലിം സമുദായത്തിന് എതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ടെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
മുസ്‌ലിം തീവ്രവാദത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും യോഗം വ്യക്തമാക്കി. മോഹനന്‍ സംസാരിച്ചത് മുസ്‌ലിം തീവ്രവാദത്തിനെതിരെയാണ്. അല്ലാതെ മുസ്‌ലിം സമുദായത്തിനെതിരെ പ്രത്യേക ലക്ഷ്യങ്ങളോടെയല്ല സംസാരിച്ചത്. മുസ്‌ലിം തീവ്രവാദത്തിന് എല്ലാക്കാലവും പാര്‍ട്ടി എതിരാണ്.
ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് പാര്‍ട്ടിയുടെ നയം. ആര്‍ക്കെതിരെയാണ് സംസാരിച്ചതെന്ന് പിന്നീട് മോഹനന്‍ വ്യക്തമാക്കുകയും ചെയ്തതാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം വിലയിരുത്തി.
content highlights: cpm state Secretariat supports p mohanan on controversial statement about maoists
Share this Article