തിരുവനന്തപുരം: പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതായി സി.പി.എം. സംസ്ഥാന സമിതിയില്‍ ആശങ്ക. തിരഞ്ഞെടുപ്പിലെ വലിയ തോല്‍വി മുന്‍കൂട്ടി കാണാനായില്ലെന്നും പാര്‍ട്ടി വോട്ടുകള്‍ ബി.ജെ.പി.യിലേക്ക് പോയെന്നും യോഗം വിലയിരുത്തി.
പലമണ്ഡലങ്ങളിലും ലക്ഷം വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാനാകാതെ പോയത് വലിയ പോരായ്മയാണ്. തിരഞ്ഞെടുപ്പില്‍ ഒരു ഏകീകൃത നയമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഏകീകൃത തിരഞ്ഞെടുപ്പ് നയമില്ലാതിരുന്നത് ജനങ്ങള്‍ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാതിരിക്കാന്‍ കാരണമായെന്നും സംസ്ഥാന സമിതി യോഗം വിലയിരുത്തി. അതേസമയം, ബിനോയ് കോടിയേരിക്കെതിരായ കേസ്, ആന്തൂരിലെ ആത്മഹത്യ തുടങ്ങിയ വിവാദവിഷയങ്ങള്‍ ഞായറാഴ്ചയിലെ സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: cpm state committee meeting discussed loksabha election result
Share this Article
Related Topics