അരൂരിലെ സിപിഎം തോല്‍വി; എഎം ആരിഫിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം


ആര്‍ ശ്രീജിത്ത് | മാതൃഭൂമി ന്യൂസ്

നേതാക്കളുടെ പ്രതികരണങ്ങളിലും ജാഗ്രതക്കുറവുണ്ടായി, തിരഞ്ഞെടുപ്പ് കാലത്ത് നടന്ന ഇത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിയായതായി റിപ്പോര്‍ട്ട് പറയുന്നു.

തിരുവനന്തപുരം: അരൂരിലെ സിപിഎം തോല്‍വിയില്‍ എഎം ആരിഫിനെതിരെ സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വന്ന വീഴ്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അരൂര്‍ മുന്‍ എംഎല്‍എ ആയ ആരിഫിനെതിരെ നേതൃത്വം വിമര്‍ശനമുന്നയിച്ചത്.

വികസന തകര്‍ച്ചയാണ് മണ്ഡലത്തില്‍ കണ്ടത്. ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയായിരുന്നു. അതിരൂക്ഷമായ വെള്ളക്കെട്ടും മലിനീകരണ പ്രശ്‌നങ്ങളും ഉണ്ടായിട്ടും അതിനൊന്നും പരിഹാരമുണ്ടായിട്ടില്ല. നിരവധി വീടുകളും വാസയോഗ്യമല്ലായിരുന്നു. ഇത് വാസയോഗ്യമാക്കാനുള്ള പരിഹാര ശ്രമങ്ങള്‍ ഉണ്ടായില്ല. പ്രളയദുരിതാശ്വാസ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. 10000 രൂപ ലഭിക്കാനുള്ള പാവപ്പെട്ടവര്‍ക്ക് അത് ലഭിക്കുകയും അനര്‍ഹരായവര്‍ക്ക് അത് ലഭിക്കുകയും ചെയ്തു. വികാരപരമായിട്ടാണ് പാര്‍ട്ടി കുടുംബങ്ങള്‍ പോലും ഈ പ്രശ്‌നത്തോട് പ്രതികരിച്ചത്. ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ഇടപെടല്‍ സിപിഎം ജനപ്രതിനിധിയോ പ്രാദേശിക നേതൃത്വമോ നടത്തിയില്ല. ഇത് ജനങ്ങളില്‍ വലിയ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. എംഎല്‍എയും ജില്ലാ പഞ്ചായത്ത് നേതൃത്വവും ഉണ്ടായിട്ടും ഇടപെടല്‍ ഉണ്ടായില്ല. ഇത് വോട്ടുകള്‍ കുറയാന്‍ ഇടയാക്കി. ചില ലോക്കല്‍ കമ്മിറ്റികളിലെ സംഘടനാ ദൗര്‍ബല്യം തിരഞ്ഞെടുപ്പിനെ ബാധിച്ചതായി സമിതി വിലയിരുത്തി.

നേതാക്കളുടെ പ്രതികരണങ്ങളിലും ജാഗ്രതക്കുറവുണ്ടായി, തിരഞ്ഞെടുപ്പ് കാലത്ത് നടന്ന ഇത്തരം പരാമര്‍ശങ്ങള്‍ തിരിച്ചടിയായതായി റിപ്പോര്‍ട്ട് പറയുന്നു. ഷാനിമോള്‍ ഉസ്മാനെതിരെ ജി സുധാകരന്‍ നടത്തിയ പൂതനപരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. യുഡിഎഫ് മുസ്ലീം മുസ്ലീം ന്യൂനപക്ഷ വികാരം ഉയര്‍ത്തിയപ്പോഴും പ്രാദേശിക നേതൃത്വത്തിന് അവയെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അരൂരിലെ സിപിഎം എംഎല്‍എ ആയിരുന്ന എഎം ആരിഫ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അരൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അഞ്ച് ഉപതിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയം നേടിയ, 59 ഇടതിന്റെ സിറ്റിങ് സീറ്റായ അരൂര്‍ 1921 വോട്ടുകള്‍ക്കായിരുന്നു ഷാനിമോള്‍ ഉസമാന്‍ തിരിച്ചുപിടിച്ചത്.

Content Highlights: CPM state committee criticizes AM Arif over

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram