തിരുവനന്തപുരം: കെ.എം.മാണി അനുസ്മരണ ചടങ്ങില്‍ പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള പി.ജെ.ജോസഫിന്റെ നീക്കത്തിനെതിരേ കോടതിയിൽ നിന്ന് അനുകൂല വിധി നേടി ജോസ്.കെ.മാണി വിഭാഗം. തിരുവനന്തപുരത്തെ മാണി അനുസ്മരണ ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു.
അനുസ്മരണ യോഗത്തില്‍ പാര്‍ട്ടി ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ പാടില്ലെന്നും പാര്‍ട്ടി ബൈലോ പ്രകാരം മാത്രമേ ഭാരവാഹികളെ തിരഞ്ഞെടുക്കാന്‍ പാടുള്ളൂവെന്നും തിരുവനന്തപുരം നാലാം അഡീഷണല്‍ കോടതി ഉത്തരവിട്ടു.
അതേ സമയം തെറ്റിദ്ധാരണകൊണ്ടാണ് ചിലര്‍ കോടതിയെ സമീപിച്ചതെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ചെയര്‍മാനെ തീരുമാനിക്കേണ്ടത് സംസ്ഥാനകമ്മിറ്റി ചേര്‍ന്നാണ്. ചെയര്‍മാനെ ഉടന്‍ തീരുമാനിക്കുമെന്നും പി.ജെ.ജോസഫ് പറഞ്ഞു.
പി.ജെ.ജോസഫിനെ പാര്‍ട്ടിയുടെ താത്കാലിക ചെയര്‍മാനായി തിരഞ്ഞെടുത്തിരുന്നു. ഈ അധികാരം ഉപയോഗിച്ച് അദ്ദേഹം പാര്‍ട്ടി പിടിച്ചെടുത്തേക്കുമെന്ന ആശങ്ക ജോസ് കെ.മാണി വിഭാഗത്തിനുണ്ട്. തിരുവനന്തപുരത്ത് ധൃതിപിടിച്ച് നടത്തിയ അനുസ്മരണ പരിപാടി ഇതിന്റെ ഭാഗമായിട്ടെന്നായിരുന്നു സംശയം. തുടര്‍ന്ന് ജോസ് കെ.മാണിയുടെ നിര്‍ദേശ പ്രകാരം കൊല്ലം ജില്ലാ സെക്രട്ടറി ബി.മനോജ് ആണ് കോടതിയെ സമീപിച്ചത്.
തിരുവനന്തപുരത്ത് നടക്കുന്ന കെ.എം.മാണി സര്‍വകക്ഷി അനുസ്മരണ യോഗത്തില്‍ പുതിയ ഭാരവാഹികള തിരഞ്ഞെടുക്കാന്‍ ജോസഫ് വിഭാഗത്തിന് നീക്കമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇത് പൊളിക്കാനാണ് എതിര്‍വിഭാഗം കോടതിയെ സമീപിച്ചത്.
Content Highlights: Court order, kerala congress, jose k mani, p j joseph