കൊച്ചി: പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് കുറ്റപത്രത്തോടൊപ്പം പ്രതിഭാഗത്തിന് നല്‍കാനാവില്ലെന്ന് കോടതി.
കുറ്റപത്രത്തോടൊപ്പം 42 ഇനം തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചപ്പോളാണ് മെമ്മറി കാര്‍ഡ് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞത്. ആവശ്യമെങ്കില്‍ കോടതിയില്‍ എത്തി പ്രതിഭാഗത്തിന് ദൃശ്യങ്ങൾ പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
നടിയെ ആക്രമിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഒരു കാരണവശാലും നല്‍കരുതെന്ന് പോലീസ് ശക്തമായ നിലപാടെടുത്തിരുന്നു. ഇത് അംഗീകരിച്ച് കൊണ്ടാണ് ഇത് കൈമാറേണ്ടെന്ന് കോടതി തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട മറ്റ് രേഖകളുടെയും, മഹസറിന്റെയും പകര്‍പ്പുകള്‍ പ്രതിഭാഗത്തിന് ലഭിക്കും. കുറ്റപത്രത്തിന്റെ പകര്‍പ്പ് നേരത്തെ കോടതി പ്രതിഭാഗത്തിന് കൈമാറിയിരുന്നു.
Share this Article
Related Topics