കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു; ഇതൊരു സന്ദേശമാണെന്ന് മന്ത്രി ജി. സുധാകരന്‍


2 min read
Read later
Print
Share

അഴിമതിക്കെതിരെ പ്രസംഗിക്കുക മാത്രമല്ല, അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാരെന്നും വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇവിടെ കാണുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കോഴിക്കോട്: ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ജി. ഗിരീഷ് കുമാറിനെ കൈക്കൂലി വാങ്ങിയതിന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടെന്ന് മന്ത്രി ജി. സുധാകരന്‍. കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കായിരിക്കെ കൈക്കൂലി വാങ്ങിയ കേസില്‍ ഗിരീഷ് കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പിരിച്ചുവിട്ടതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

അഴിമതിക്കെതിരെ പ്രസംഗിക്കുക മാത്രമല്ല, അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാരെന്നും വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇവിടെ കാണുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അഴിമതിക്കാരെ സര്‍വീസില്‍നിന്ന് പുറത്താക്കുന്നതിന് സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും ഇതൊരു സന്ദേശമാണെന്നും അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

അഴിമതിക്കെതിരെ പ്രസംഗിക്കുകമാത്രമല്ല, അഴിമതിക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് തെളിയിക്കുകയാണ് പിണറായി സര്‍ക്കാര്‍. വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള പൊരുത്തമാണ് ഇവിടെ കാണുന്നത്.

രജിസ്‌ട്രേഷന്‍ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി നിരവധി പരിഷ്‌കാരങ്ങളും നടപടികളും എടുത്ത് ജനസൗഹൃദമാക്കുകയാണ്. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയര്‍ മുതലുള്ള ഉദ്യോഗസ്ഥരെ പോലും സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചതിന് നടപടിക്ക് വിധേയരാക്കിയിട്ടുണ്ട്.

കുറച്ച് ദിവസം മുമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വന്ന ദമ്പതികളോട് അപമര്യാദയായി പെരുമാറിയ മുക്കം സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്റ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. അത് ജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ പിന്തുണയുണ്ടാക്കിയ കാര്യവുമാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം രജിസ്‌ട്രേഷന്‍ വകുപ്പിലെ രണ്ടാമത്തെ ആളെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നത്. സര്‍വ്വീസില്‍ നിന്നും പുറത്താക്കുന്നതിന് സര്‍ക്കാരിന് മടിയൊന്നുമില്ല. ഇതൊരു സന്ദേശമാണ്.

ഈ സന്ദേശം ഉള്‍കൊള്ളാന്‍ കഴിയുന്ന ആളുകളാണ് മഹാഭൂരിപക്ഷം വരുന്ന ജീവനക്കാരും. എന്നാല്‍ ഇതൊന്നും ഉള്‍കൊള്ളാത്ത അപൂര്‍വ്വം ചില ഉദ്യോഗസ്ഥരെയും കാണാം, അവര്‍ക്കെതിരെ നടപടി എടുത്ത് വരികയാണ്. എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ വകുപ്പുകളിലെ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് മനസ്സിലാക്കി പ്രവര്‍ത്തിക്കണം.

കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹെഡ് ക്ലാര്‍ക്കായി ജോലി ചെയ്യവേ ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ സമര്‍പ്പിച്ച കക്ഷിയില്‍ നിന്നും ചാല സബ് രജിസ്ട്രാര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് ജി. ഗിരീഷ് കുമാര്‍ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ കക്ഷി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ പരാതി നല്‍കുകയും പരാതിയിന്മേലുളള പ്രാഥമിക അന്വേഷണത്തിനു ശേഷം വിജിലന്‍സ് കോട്ടപ്പടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പരാതിക്കാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ ഫിനോഫ്തിലിന്‍ പുരട്ടിയ നോട്ടുകള്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി ടിയാനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലി വാങ്ങിയതിന് ഗിരീഷ് കുമാര്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഗിരീഷ് കുമാറിനെ ഒരുവര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചിരിക്കുകയാണ്..

ഇതിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷ് കുമാറിനെ സര്‍വീസില്‍ തുടരാന്‍ യോഗ്യനല്ലെന്ന് കണ്ട് പിരിച്ചുവിട്ടത്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്.

Content Highlights: Corruption case; state government dismissed sub registrar office junior superintendent from service; minister g sudhakaran's facebook post

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഒറ്റയ്ക്ക് നിന്നാല്‍ സിപിഎമ്മിനും സിപിഐക്കും നേട്ടമുണ്ടാവില്ല- ശിവരാമന്‍

Nov 28, 2017


mathrubhumi

1 min

കാരുണ്യ പദ്ധതി: ബദല്‍ ക്രമീകരണത്തിന് ഉത്തരവിറക്കി; സൗജന്യ ചികിത്സ മാര്‍ച്ച് 31 വരെ നീട്ടി

Jul 9, 2019


mathrubhumi

2 min

'അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും', അവധി അപേക്ഷകള്‍ നിറഞ്ഞ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ്

Jul 10, 2018