പുതുവത്സരത്തില്‍ റെക്കോഡിട്ട് വൈറ്റിലയിലെ മദ്യവില്പന ശാല


1 min read
Read later
Print
Share

സംസ്ഥാനത്ത് ഒരു ഔട്ട്‌ലെറ്റിലെ പ്രതിദിന വില്‍പന ഒരു കോടി കവിയുന്നത് ആദ്യം

കൊച്ചി: പുതുവത്സരാഘോഷത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്ലെറ്റില്‍ വിറ്റത് 1.2 കോടിയുടെ മദ്യം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മദ്യവില്പന ശാല പ്രതിദിനം ഒരു കോടിയിലധികം രൂപയുടെ വില്പന നടത്തുന്നത്. ഇതോടെ ഏറ്റവും അധികം വില്പന നടത്തിയ ഔട്ട്ലെറ്റെന്ന റെക്കോഡിന് വൈറ്റില പ്രീമിയം ഔട്ട്ലെറ്റിന് സ്വന്തമായി.

ബിവറേജസ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യവില്പന ശാലകളില്‍ എറണാകുളം ജില്ലയിലെ ഗാന്ധിനഗര്‍ പ്രീമിയം ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 48.65 ലക്ഷം രൂപയുടെ മദ്യവില്പനയാണ് ഇവിടെ നടന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ വൈറ്റില പ്രീമിയം ഔട്ട്ലെറ്റുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്.

ഉത്രാടത്തലേന്ന് നടന്ന മദ്യവില്പനയിലും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളെ തോല്പിച്ച് കണ്‍സ്യൂമര്‍ ഫെഡിന്റെ പ്രീമിയം ഔട്ട്ലെറ്റ് ഒന്നാമതെത്തിയിരുന്നു. 38 ലക്ഷം രൂപയുടെ മദ്യമാണ് അന്ന് വിറ്റത്.

ഓണക്കാല റെക്കോഡുകളെ തകിടം മറിച്ചായിരുന്നു ഇത്തവണ മദ്യവില്പന നടന്നത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള 36 ലിക്കര്‍ ഷോപ്പുകളിലും 3 ബിയര്‍ ഷോപ്പുകളിലുമായി 11.36 കോടിയുടെ വില്പന നടന്നു.

അതേസമയം 23 വെയര്‍ഹൗസും 270 വിദേശ മദ്യഷോപ്പുമുള്ള ബിവറേജസ് കോര്‍പ്പറേഷനില്‍ വര്‍ഷാവസാന ദിവസം 59.03 കോടി രൂപയുടെ വില്പന നടന്നു. കഴിഞ്ഞ പുതുവത്സര തലേന്ന് ഇത് 54.30 കോടിയായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗിക ആരോപണം സോളാര്‍ റിപ്പോര്‍ട്ടില്‍ നിന്ന് നീക്കണം- ഹൈക്കോടതി

May 15, 2018


mathrubhumi

1 min

അമൃതാനന്ദമയിയോട് കോടിയേരി മാപ്പു പറയണമെന്ന് പി പി മുകുന്ദന്‍

Jan 21, 2019


mathrubhumi

1 min

സ്റ്റേറ്റ് കാറും എസ്‌കോര്‍ട്ടും മാത്രമല്ല മന്ത്രിപ്പണി: ഗതാഗതമന്ത്രിക്കെതിരെ ഗണേഷ്‌കുമാര്‍

Jun 19, 2019