മലപ്പുറം: കോണ്‍ഗ്രസുമായുള്ള ബന്ധത്തില്‍ പിണറായി വിജയന്റെ നിലപാട് തള്ളി കാനം രാജേന്ദ്രന്റെ മറുപടി. ശത്രുവിനെതിരെ വിശാല ഐക്യമുന്നണി വേണമെന്ന് കാനം രാജേന്ദ്രന്‍. കേരളത്തിലെ സ്ഥിതിയനുസരിച്ച് കാര്യങ്ങള്‍ വിലയിരുത്തരുത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലപാടെടുക്കണം. കേരളം മാത്രമല്ല ഇന്ത്യയെന്നും കാനം പറഞ്ഞു. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കുന്ന ജനങ്ങളെ നിരാശപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഐ നിലപാടിനെ സിപിഐ സമ്മേളന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞിരുന്നു. ബിജെപിയെ എതിര്‍ക്കാര്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ അതിന് ജനപിന്തുണ ലഭിക്കില്ലെന്നായിരുന്നു പിണറായിയുടെ വാദം. ഏച്ചുക്കെട്ടിയ സഖ്യം ഒരിക്കലും നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ഇടതുപക്ഷത്തിന്റെ പ്രതീക്ഷകളും സാധ്യതകളും' വിഷയത്തില്‍ അവതരിപ്പിച്ച് സെമിനാറിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍. ഇതേ വേദിയില്‍ വെച്ച് തന്നെയായിരുന്നു കാനത്തിന്റെ മറുപടിയും.
Share this Article
Related Topics