തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുന്നതിനിടെ അനുരഞ്ജന ശ്രമവുമായി കോണ്‍ഗ്രസും മുസ്‌ലിം ലീഗും. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ആ പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നമെന്ന നിലയില്‍ പരിഗണിച്ചാണ് നേരിട്ടുള്ള ഇടപെടലുകള്‍ കോണ്‍ഗ്രസ് ഇതുവരെ നടത്താതിരുന്നത്. എന്നാല്‍ മധ്യസ്ഥന്മാര്‍ മുഖേനയും മറ്റുമുള്ള സമവായശ്രമത്തിന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പിന്തുണയുണ്ടായിരുന്നു.
എന്നാല്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്ന സൂചന വന്നതോടെ കോണ്‍ഗ്രസും ലീഗും വിഷയത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജോസ് കെ മാണിയും പി ജെ ജോസഫുമായും ചര്‍ച്ച നടത്തി. പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കുന്ന രീതിയിലേക്ക് പോകരുതെന്ന ഇരുവിഭാഗത്തോടും അഭ്യര്‍ഥിക്കുകുയും ചെയ്തു. എന്നാല്‍ ഇരുപക്ഷവും ഇവരുടെ അഭ്യര്‍ഥനയ്ക്ക് വഴങ്ങിയിട്ടില്ല.
സംസ്ഥാന കമ്മറ്റി വിളിക്കുക എന്ന തീരുമാനത്തില്‍ മുന്നോട്ടു പോകാനാണ് ജോസ് കെ മാണി ഉറച്ചുനില്‍ക്കുന്നത്. മറ്റൊരു മാര്‍ഗമില്ലെന്നാണ് ജോസ് കെ മാണി കോണ്‍ഗ്രസ് -ലീഗ് നേതാക്കളെ അറിയിച്ചിട്ടുള്ളത്. അതേസമയം ജോസ് കെ മാണിയുടേത് നിയമപരമായ നീക്കമല്ലെന്നും അത്തരം നീക്കമുണ്ടായാല്‍ അതിനെ നേരിടുമെന്നുമാണ് ജോസഫ് നിലപാട് കൈക്കൊണ്ടിട്ടുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരവും നേരിടുമെന്നും ജോസഫ് നിലപാട് സ്വീകരിച്ചിട്ടുണ്ട്.
content highlights: congress and muslim legue try to avoid split in kerala congress m
Share this Article
Related Topics