തൃശ്ശൂര്‍: പൂരാവേശം അവസാന മണിക്കൂറിലേയ്ക്ക് കടക്കുമ്പോള്‍ വെടിക്കെട്ടിന് അനുതി. നേരത്തെ സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരുക്കേറ്റതിനെത്തടര്‍ന്നാണ് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലായത്. എന്നാല്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിക്കുകയും വെടിക്കെട്ടിന് അനുമതി നല്‍കുകയും ചെയ്തു.
സാംപിള്‍ വെടിക്കെട്ടിനിടെ ആറു പേര്‍ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ക്ക് റവന്യു ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയിരുന്നു. പാറമേക്കാവ് ദേവസ്വം സെക്രട്ടറിയുടെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥര്‍ നോട്ടിസ് നല്‍കിയത്. വെടിക്കെട്ടിന്റെ അനുമതി വൈകിപ്പിച്ച് ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ആരോപിച്ചിരുന്നു.
നാളെ പുലര്‍ച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കേണ്ടത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വെടിക്കട്ടിന്റെ വലുപ്പം വളരെ കുറവാണ്. എന്നാല്‍ വര്‍ണവിസ്മയം തീര്‍ത്ത് ഇത് മറികടക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം. നേരത്തെ തിരുവമ്പാടി ഭഗവതി നായ്ക്കനാല്‍ പന്തലില്‍ എത്തുന്ന സമയത്തു പൊട്ടിക്കാറുള്ള ആചാര വെടിക്കു കലക്ടര്‍ അവസാന നിമിഷം അനുമതി നിഷേധിച്ചിരുന്നു.
Share this Article
Related Topics