മധുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു


മധുവിന്റെ കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്കിയത്.

അട്ടപ്പാടി: ജനക്കൂട്ടത്തിന്റെ മര്‍ദനമേറ്റു മരിച്ച മധുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പ്രതികള്‍ക്ക് ജാമ്യം നല്കരുതെന്ന് മധുവിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി അവര്‍ക്ക് ഉറപ്പ് നല്കി.

കൊലപാതകികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് മുഖ്യമന്ത്രി മധുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്കിയത്. തിങ്കളാഴ്ച്ച കേസ് പരിഗണിക്കുമ്പോള്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്കരുതെന്ന നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.രാവിലെ 10.20 ന് എത്തിയ മുഖ്യമന്ത്രി 15 മിനിറ്റോളം മുഖ്യമന്ത്രി മധുവിന്റെ വീട്ടില്‍ ചെലവഴിച്ചു.

മന്ത്രി കെ.കെ ശൈലജ, എം.ബി രാജേഷ് എം.പി, എം.ഷംസുദ്ദീന്‍ എം.എല്‍.എ, പി.കെ ശശി എം.എല്‍.എ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. മേഖലയിലെ പട്ടികവര്‍ഗക്ഷേമത്തിനായുള്ള ദീര്‍ഘകാല പദ്ധതികളാവിഷ്‌കരിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram