ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കണമെന്നാണ് നിലപാട്; നിയമനിര്‍മാണം സാധ്യമല്ല- മുഖ്യമന്ത്രി


1 min read
Read later
Print
Share

യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം.

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമ നിര്‍മാണത്തെക്കുറിച്ച് പറയുന്നത് ഭക്തജനങ്ങളെ കബളിപ്പിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ സ്ത്രീകള്‍ കയറണമെന്നുതന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.

ശബരിമലയിലെ യുവതീ പ്രവേശം സംബന്ധിച്ച് സുപ്രീം കോടതി വിധി നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീം കോടതി ഇതുവരെ ശബരിമല വിഷയത്തില്‍ മറിച്ചൊരു നിലപാടും എടുത്തിട്ടില്ല. ആ നിലയ്ക്ക് ശബരിമലയിലെ ക്രമസമാധാനം പാലിക്കുന്നതിന് ഉതകുന്ന നിലപാടുതന്നെയായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക.

മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശം. ജനങ്ങളെ കബളിപ്പിക്കാനാണ് നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത്. നിയമനിര്‍മാണം സാധ്യമല്ലെന്നാണ് നിയമോപദേശം.

ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമാകുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമായതിനാല്‍ ഇത് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആവശ്യം.

Content Highlights: CM Pinarayi vijayan on sabarimala women entry in niyamasabha

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കെ. സുരേന്ദ്രന് ജയില്‍ മാറാന്‍ അനുമതി; പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

Nov 26, 2018


mathrubhumi

1 min

ജേക്കബ് തോമസിനെതിരെ പ്രാഥമികാന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

Jan 8, 2016


mathrubhumi

1 min

സ്‌കൂട്ടര്‍യാത്രക്കാരിക്കു നേരെ പാഞ്ഞടുത്ത് കാട്ടുപോത്ത്, രക്ഷകനായി ലോറി ഡ്രൈവര്‍

Jul 9, 2019