തിരുവനന്തപുരം: കൂടത്തായി കേസില്‍ അന്വേഷണ സംഘത്തിനും കേരള പോലീസിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കേസിന്റെ ചുരുളഴിക്കാനായത് കേരള പോലീസിന്റെ മികവിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരള പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന റെയ്‌സിങ് ഡേ ദിന പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനകത്തും പുറത്തും കേരള പോലീസിന്റെ അന്വേഷണ മികവ് ഏറെ പ്രശംസിക്കപ്പെട്ടതാണ്. നാടിനെ നടുക്കിയ കൂടത്തായി കൊലപാത പരമ്പര കേസ് തെളിയക്കാന്‍ പറ്റിയത് പോലീസിന്റെ കഴിവുറ്റ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. കിട്ടിയ പരാതി പരിശോധിച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളെ ഏറെ നാള്‍ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിനിടെ കൂടത്തായി ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയുടെ കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ തെളിവ് ശേഖരിക്കാനുണ്ടെന്ന് കാണിച്ചാണ് കസ്റ്റഡി നീട്ടി നല്‍കാന്‍ ആവശ്യപ്പെടുക.
Content Highlights: CM Pinarayi vijayan Appreciate kerala police-koodathai murder case
Share this Article
Related Topics