വേദിയിലെ പ്രകടനത്തിനിടെ നര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു


1 min read
Read later
Print
Share

നൃത്തത്തിന്റെ ഭാഗമായി നര്‍ത്തകന്‍ കുഴഞ്ഞു വീണതാണെന്നാണ് ആദ്യം കാണികള്‍ കരുതിയത്

കൊച്ചി: ഗുരുവുമൊത്തുള്ള വേദിയിലെ ഭരതനാട്യപ്രകടനത്തിനിടെ നര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്പിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.പറവൂർ സ്വദേശി ഓമനക്കുട്ടനാണ് കുഴഞ്ഞു വീണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഗുരു ശിവന്‍ മാല്യങ്കരയുമൊത്ത് ഓമനക്കുട്ടന്‍ നൃത്തം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞു വീണത്. നൃത്തത്തിന്റെ ഭാഗമായി നര്‍ത്തകന്‍ കുഴഞ്ഞു വീണതാണെന്നാണ് ആദ്യം കാണികള്‍ കരുതിയത്.

എന്നാല്‍ ഓമനക്കുട്ടന്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഗുരു ശിവന്‍ മാല്യങ്കരത്ത് പാതിവഴിയില്‍ നൃത്തം അവസാനിപ്പിച്ച് ഉടന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓമനക്കുട്ടനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്തെ അറിയപ്പെടുന്ന നര്‍ത്തകനാണ് ഓമനക്കുട്ടന്‍. ദേശീയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ബീഹാറിലെ നാന്നൂറോളം വേദികളില്‍ ഇദ്ദേഹം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

ഓമനക്കുട്ടന്റെ അവസാന ദിവസത്തെ നൃത്ത പ്രകടനം

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കാരുണ്യ പദ്ധതി: ബദല്‍ ക്രമീകരണത്തിന് ഉത്തരവിറക്കി; സൗജന്യ ചികിത്സ മാര്‍ച്ച് 31 വരെ നീട്ടി

Jul 9, 2019


mathrubhumi

2 min

'അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും', അവധി അപേക്ഷകള്‍ നിറഞ്ഞ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പേജ്

Jul 10, 2018


mathrubhumi

1 min

നികുതി വെട്ടിപ്പ് കേസ്: സുരേഷ് ഗോപിക്കെതിരേ കുറ്റപത്രം; ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം

Dec 31, 2019