To advertise here, Contact Us



കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖിനെ കൈയേറ്റം ചെയ്യാന്‍ ശ്രമം


1 min read
Read later
Print
Share

സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം യുവാക്കള്‍ ബഹളമുണ്ടാക്കുകയായിരുന്നു.

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കട്ടിപ്പാറ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംഘര്‍ഷം. യോഗത്തില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചെന്നാരോപിച്ച് ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

To advertise here, Contact Us

സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികാര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി ഒരുകൂട്ടം യുവാക്കള്‍ ബഹളമുണ്ടാക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ചത് തങ്ങളാണ്. എന്നാല്‍, സര്‍വകക്ഷി യോഗത്തില്‍ അവഗണിക്കുകയാണെന്നുമായിരുന്നു യുവാക്കളുടെ ആരോപണം.

ഇതേതുടര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനായി എംഎല്‍എയും ചില ഉദ്യോഗസ്ഥരും പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഇതും യുവാക്കളെ പ്രകോപിപ്പിച്ചു. പിന്നീട് യോഗം ചേര്‍ന്ന് മടങ്ങിയെത്തിയ എംഎല്‍എയെ ഇവര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

ഇതിന് ശേഷം പോലീസ് എത്തി ഇവരെ മാറ്റാന്‍ ശ്രമിക്കുകയും ഇത് നേരിയ തോതില്‍ സംഘര്‍ഷത്തിന് വഴിവെക്കുകയുമായിരുന്നു. സംഘര്‍ഷത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരിക്കേറ്റു. എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സ്വാശ്രയ കരാറില്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുന്നു: സഭ നിര്‍ത്തി

Sep 26, 2016


mathrubhumi

1 min

പി.എസ്.സി തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

Sep 7, 2019


mathrubhumi

1 min

പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും

Sep 3, 2019


mathrubhumi

2 min

കമ്മീഷണര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Jan 11, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us