തിരുവനന്തപുരം: നഗരത്തില്‍ ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചുകുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. രാജസ്ഥാന്‍ സ്വദേശികളായ 12 വയസുകാരി ഉള്‍പ്പെടെയുള്ള കുട്ടികളെയാണ് ചൈല്‍ഡ് ലൈന്‍ റെസ്‌ക്യൂ വിഭാഗം ഏറ്റെടുത്തത്.
35 വയസ്സുള്ള രാജസ്ഥാന്‍ സ്വദേശിനിയാണ് കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിച്ചിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ചൈല്‍ഡ് ലൈന്‍ റെസ്‌ക്യൂ വിഭാഗം ഇടപെടുകയും കുട്ടികളെ മോചിപ്പിക്കുകയായിരുന്നു.
എന്നാല്‍ അഞ്ചുപേരും തന്റെ കുട്ടികളാണെന്നാണ് യുവതിയുടെ വാദം. പക്ഷേ, കുട്ടികളോട് കാര്യം തിരക്കിയപ്പോള്‍ അമ്മ മരിച്ചുപോയെന്നും ബന്ധുക്കളോടൊപ്പമാണ് താമസമെന്നും വിവരം ലഭിച്ചു. ഇതോടെ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിച്ച യുവതിക്കെതിരെ നിയമനടപടി സ്വീകരിക്കാനും ചൈല്‍ഡ് ലൈന്‍ ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ വിശദമായ പരിശോധന തുടരുകയാണെന്നും യുവതിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു.
Content Highlights: child line rescued five children from beggars team in thiruvananthapuram
Share this Article
Related Topics