തിരുവനന്തപുരം: ആധുനിക കേരള ചരിത്രത്തിന്റേയും സമൂഹത്തിന്റേയും ജീവിക്കുന്ന പാഠപുസ്തകത്തിന്റെ ഉദാഹരണമാണ് ക്രിസോസ്റ്റം തിരുമേനിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്മാര്‍ഗത്തിന്റേയും സാമൂഹ്യ ബോധത്തിന്റേയും പഠനങ്ങളാണ് ക്രിസോസ്റ്റം തിരുമേനി സമൂഹത്തിന് പകര്‍ന്ന് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായ ക്രിസോസ്റ്റം തിരുമേനിക്ക് തിരുവനന്തപുരത്ത് നല്‍കിയ പൗരസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
കാരുണ്യവും സ്നേഹവും സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം പകര്‍ത്തിക്കാണിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത സഹിഷ്ണുതയുടേയും പരസ്പര സൗഹാര്‍ദത്തിന്റേയും പാഠങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ക്രിസോസ്റ്റം തിരുമേനിയുടേത് സമൂഹത്തിനാകെ പ്രയോജനപ്പെട്ട ജീവിതമാണ്. ബൈബിളില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ അദ്ദേഹം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായിടത്ത് വരെ ഓടിയെത്തി സമാധാനത്തിന് നേതൃത്വം നല്‍കി.
നാടിന്റെ വികസനത്തിന് എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം പഠിപ്പിച്ചു. ഇപ്പോള്‍ സര്‍ക്കാര്‍ ആവഷ്‌കരിച്ച് നടപ്പാക്കുന്ന ലൈഫ്, ആര്‍ദ്രം, പൊതുവിജ്ഞാന സംരക്ഷണ യജ്ഞം തുടങ്ങിയ പദ്ധതിക്കകളോടെല്ലാം അനുഭാവ പൂര്‍ണമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇങ്ങനെയുള്ള ക്രിസോസ്റ്റം തിരുമേനി ദീര്‍ഘകാലം ജീവിക്കട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Share this Article
Related Topics